സവര്‍ണ്ണ സംവരണം ഭരണഘടനാവിരുദ്ധം: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

♠ ജെ.പി

ജിദ്ദ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ സംവരണ തത്വം ഭരണഘടനാവിരുദ്ധവും പിന്നാക്ക- ദളിത് ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ അവകാശങ്ങളിന്‍മേലുള്ള കടന്നു കയറ്റമാണെന്നും സൗദി ഇന്ത്യന്‍ ഇസ്‌ലാാഹി സെന്റര്‍ ദേശീയ സമിതി അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഡോ. അംബേദ്ക്കര്‍ വിഭാവനം ചെയ്ത സംവരണ തത്വത്തെ സമ്പൂര്‍ണ്ണമായി തിരസ്‌ക്കരിച്ചും ഭരണഘടനയെ വെല്ലുവിളിച്ചും നടത്തുന്ന പുതിയ നീക്കം സംവരണാനുകൂല്യങ്ങളില്‍ നിന്ന് പിന്നാക്ക- ദളിത് ന്യൂനപക്ഷ ജന വിഭാഗങ്ങളെ അകറ്റി പാര്‍ശ്വവല്‍ക്കരിക്കാന്‍ നടത്തുന്ന നിഗൂഢ ശ്രമമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും സൗദി ഇന്ത്യന്‍ ഇസ്‌ലാാഹി സെന്റര്‍ ദേശീയ സമിതി ആവശ്യപ്പെട്ടു.

മുന്നാക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് അര്‍ഹമായ അവകാശം ലഭിക്കുന്നതിലല്ല, മറിച്ചു പിന്നാക്ക-ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ തട്ടിയെടുത്ത് വീതം വെക്കുന്ന തെറ്റായ നടപടിക്കെതിരെയാണ് പ്രതിഷേധമെന്നും യോഗം വിലയിരുത്തി.

സൗദി ഇന്ത്യന്‍ ഇസ്‌ലാാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് ഖാസിം മദനി മക്ക യോഗം നിയന്ത്രിച്ചു. അസ്‌കര്‍ ഒതായി സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.