സെക്രട്ടറി സ്ഥാനമൊഴിഞ്ഞു കോടിയേരി ബാലകൃഷ്ണൻ

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം: ചികിത്സ ആവശ്യത്തിന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ. പകരക്കാരനായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ ചുമതല ഏൽക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക ഘട്ടത്തിൽ ആണ് ഇദ്ദേഹം മാറി നിക്കാൻ തിരുമാനിക്കുനത്. ബിനീഷ് കോടിയേരി ക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്റ് കേസും ജയിലിൽ കഴിയേണ്ടി വരുന്ന പശ്ചാത്തലവും എല്ലാം നിലനിർത്തിക്കൊണ്ടാണ് ഇദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. പകരം സ്ഥാനത്തേക്ക് എ വിജയരാഘവനെ നിർദേശിച്ചതും കോടിയേരി തന്നെയാണ്.






