ആശ്വാസമായി കേരളത്തിൽ കൊവിഡ് കണക്കുകൾ കുറയുന്നു

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് വ്യാപനം 610 ക്ലസ്റ്ററുകളിൽ നിന്ന് 417 സാധാരണനിലയിലേക്ക് എത്തിയെന്ന് ആരോഗ്യവകുപ്പ്. ഇടുക്കിയിൽ ഒഴികെ ബാക്കി ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു.

ഇടുക്കിയിലാണ് നേരിയ വർദ്ധനവ് കാണുന്നത്. എന്നാൽ 100 പേരെ പരിശോധിച്ചതിൽ 31 പോസിറ്റീവ് കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഈ ആഴ്ച 15 ആയി കുറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെയും ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പുതിയ കണക്കുകൾ പ്രകാരം കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു വരികയാണ്. എന്നാലും തിരഞ്ഞെടുപ്പ് അടക്കമുള്ള പൊതു പരിപാടിയിൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.