റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തി; പരീക്ഷണം ഉടന്‍

♠ ഹരിത ഉമാമഹേശ്വരൻ

ന്യൂഡെല്‍ഹി: ലോകത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത റഷ്യയുടെ സ്പുട്‌നിക്- അഞ്ച് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എത്തിയതായി റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പരീക്ഷണത്തിനായി റഷ്യയുടെ കൊവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്പുട്‌നിക് അഞ്ച് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് നേരത്തെ റഷ്യയില്‍നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പരീക്ഷണത്തില്‍ കൊവിഡ് -19 ല്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ സ്പുട്‌നിക് വളരെ ഫലപ്രദമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഫലപ്രദമായ വാക്‌സിനാണ് ഉള്ളതെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) തലവന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പരീക്ഷണത്തിനായി രണ്ട് ഡോസുകൾ വീതം 16,000 പേരില്‍ നല്‍കിിയിരുന്നു. ഇവരുടെ റിസള്‍ട്ട് അനുരിച്ചാണ് ആര്‍ഡിഐഎഫ് തലവന്‍ പ്രതികരിച്ചിട്ടുള്ളത്.
ബെലാറസ്, യുഎഇ, വെനിസ്വേല, തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ സ്പുട്‌നിക് അഞ്ച് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു റഷ്യ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയില്‍ വികസിപ്പിക്കുന്നതും, മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതുമായ നിരവധി വാക്‌സിനുകളുടെ പരീക്ഷം രാജ്യത്താം നടക്കുന്നുണ്ട്.

ഹൈദരാബാദിലെ ഡോ. റെസ്സിസ് ലബോറട്ടറീസ് ആണ് റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കുക.