കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് റിപ്പോർട്ട്

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: ബാലഭാസ്കറിനെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്നു നുണ പരിശോധന റിപ്പോർട്ട്. അപകട സ്ഥലത്ത് കള്ളക്കടത്ത് സംഘം ഉണ്ടായിരുന്നു എന്നാണ് സോബി ആദ്യ മൊഴി. എന്നാൽ നുണ പരിശോധനയിൽ അത് കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അപകടം ഉണ്ടാകുന്നതിനു മുൻപ് തന്നെ ബാലു സഞ്ചരിച്ച കാർ ആക്രമണത്തിനിരയായി എന്നും ഇതിനുപിന്നിൽ സ്വർണക്കടത്ത് സംഘം ആണെന്നുമാണ് സോബി നേരത്തെ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. ഇതിൽ സംശയം തോന്നിയാണ് കൂടുതൽ വ്യക്തത ഉറപ്പുവരുത്താനായി നുണപരിശോധന നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നു വന്ന ഫോറൻസിക് ലാബുകളിലെ വിദഗ്ധരാണ് സോബിയുടെ നുണ പരിശോധന നടത്തിയത്.

അന്വേഷണം ഊർജ്ജിതം ആണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുമെന്ന് സിബിഐ അറിയിച്ചു.