സൗദിക്കുനേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്കുനേരെ ഹൂത്തി മലീഷ്യകള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായത്. യമന്‍ അതിര്‍ത്തിയില്‍നിന്നും ഇറാന്‍ പിന്തുണയുള്ള ഹുത്തികളാണ് ഡ്രോണ്‍ തൊടുത്തുവിട്ടത്. തെക്കന്‍ മേഖലയിലെ സാധാരണക്കാര്‍ താമസിക്കുന്ന ജനവാസ മേഖല ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണം






