സൗദിയില്‍ ഇന്ന് മരിച്ച കൊവിഡ് രോഗികള്‍ 14 പേര്‍ മാത്രം

♠ ജെ.പി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം സൗദിയില്‍ മരിച്ചത് 14 പേര്‍ മാത്രമാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5590 പേരുമാണ്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 58 പേരിലാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മദീനയില്‍ 44 പേരിലും മക്കയില്‍ 29 പേരിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഹായില്‍ 27, ജിദ്ദ 25, ഖമീസ് മുഷൈത്ത് 16, ഹൂഫൂഫ് 12 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
394 പേര്‍ക്കാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,51,849 ആയിട്ടുണ്ട്. 421 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,38,702 പേരുമാണ്. 7557 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 786 പേരാണ് അത്യാസന്ന നിലയിലുള്ളത്.






