ഐസിഎഫ് സാന്ത്വനം: ഫാസ്റ്റ് എയ്ഡ് ട്രൈനിംഗ് നല്‍കി

മക്ക: സൗദിനാഷനല്‍ സാന്ത്വനം സഫ്വാ വളണ്ടിയേഴ്‌സിന് ഫയര്‍ ആന്റ് സേഫ്റ്റി ഫസ്റ്റ് എയ്ഡ് ട്രൈനിംഗ് സംഘടിപ്പിച്ചു. നിത്യ ജീവിതത്തില്‍ ആകസ്മികമായി സംഭവിച്ചേക്കാവുന്ന അപകടങ്ങളെ നേരിടുന്നതിനും ആത്മധൈര്യത്തോടെ ജീവന്‍ രക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഫസ്റ്റ് എയ്ഡുകളെ കുറിച്ചാണ് ട്രെയിനിങ് നടത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഐസിഎഫിന്റെ കീഴില്‍ സാന്ത്വന രംഗത്ത് പ്രവൃത്തിക്കുന്ന സൗദിയിലെ അറുനൂറില്‍പരം ഇആര്‍ടി സ്വഫ്വ അംഗങ്ങള്‍ക്കാണ് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഥമ ക്‌ളാസ് ഒരുക്കിയിരുന്നത്. ജോലിക്കിടയിലും യാത്രക്കിടയിലും വിശ്രമ വേളകളിലും എപ്പോഴും സംഭവിച്ചേക്കാവുന്ന അപകടങ്ങളോ രോഗാവസ്ഥയോ നേരിടാനറിയാതെ ജീവന്‍ നഷ്ടപ്പെടുന്നത് തടയിടാനും കൃത്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കാനും സഹജീവികളുടെ ജീവസുരക്ഷക്ക് ആത്മ ധൈര്യത്തോടെ കര്‍മനിരതാരാവേണ്ട വളണ്ടിയേഴ്‌സിനെയാണ് സ്വഫ്വ ഇഅര്‍ടിയിലൂടെ രൂപകല്‍പ്പന ചെയ്യുന്നത്. തുടര്‍ ട്രൈനിംഗുകളിലൂടെ സഫ്വാ വിംഗിനെ കൂടുതല്‍ പരിശീലനം നല്‍കി ശക്തമാക്കുവാനും ഐസിഎഫ് സര്‍വീസ് സമിതി കര്‍മ്മ പദ്ധതി തയ്യാര്‍ചെയ്തിട്ടുണ്ട്.

ഒമാനിലെ പ്രശസ്ത ഫയര്‍ ആന്റ് സേഫ്റ്റി ഫശ്ശ് എയ്ഡ് ട്രൈനര്‍ ഡോ. മുഹമ്മദ് സാഹിര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഇആര്‍ടി പ്രവര്‍ത്തനങ്ങളുടെ മുഖവുര മുജീബ് എആര്‍ നഗര്‍ വിശദീകരിച്ചു. സയ്യിദ് ഹബീബ് അല്‍ബുഖാരി ട്രെയിനിംഗ് ഉത്ഘാടനം നിര്‍വ്വഹിച്ചു. അബൂസ്വാലിഹ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഷീദ് സഖാഫി മുക്കം സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു. നാഷണല്‍ ക്യാബിനറ്റ് അംഗങ്ങളായ ബഷീര്‍ എറണാകുളം, അബുബക്കര്‍ അന്‍വരി, സുബൈര്‍ സഖാഫി, നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, മുഹമ്മദലി വേങ്ങര, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, അശ്രഫലി, സലീം പാലച്ചിറ എന്നിവര്‍ സംബന്ധിച്ചു.