ഇന്ന് സൗദിയില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 66 പേരില്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 66 പേരിലാണ്. റിയാദ് 60, മക്ക 36, ജിദ്ദ 26, ബുറൈദ: 22, ഹൂഫൂഫ്, ഹായില്‍ എന്നിവിടങ്ങളില്‍ 18 വിതം, ഖമീസ് മുഷൈത്ത് 16, ബല്‍ജുര്‍ഷി, മഹദ് അല്‍ ദഹബ് എന്നിവിടങ്ങളില്‍ 10 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ 24 മണിക്കൂറിനിടെ 471 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,51,455 ആയിട്ടുണ്ട്. കോവിഡ് മൂലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 17 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5576 പേരുമാണ്.

493 പേരാണ് കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,38,281 ആയിട്ടുണ്ട്.

സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7598 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 794 പേര്‍ അത്യാസന്ന നിലയിലുമാണ്.