ആയുധങ്ങൾ കണ്ടെടുത്തു

തലശ്ശേരി: തലശ്ശേരി മാടപ്പീടിക രാധാകൃഷ്ണമoത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വടിവാളും, കത്തിയുമാണ് കണ്ടെടുത്തത്. സിഐ അരുൺദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബോംബ് സ്വകാഡും ,ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും റെയ്സ് തുടരുമെന്നുംപൊലീസ് വ്യക്തമാക്കി.