സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍

♠ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 59 പേരിലാണ്. റിയാദ് 54, മക്ക 32, യാമ്പു 28, ജിദ്ദ 22, ഹായില്‍ 19, ഹുഫൂഫ് 16 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് 10 നു മുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,50,984 ആയിട്ടുണ്ട്. കോവിഡ് മൂലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5559 പേരുമാണ്.

402 പേരാണ് കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,37,788 ആയിട്ടുണ്ട്.

സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7637 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 787 പേര്‍ അത്യാസന്ന നിലയിലുമാണ്