ഇഡി ഓഫീസിൽ മൊഴിനൽകാൻ എത്തി കെഎം ഷാജിയുടെ ഭാര്യ

♠ ഹരിത ഉമാമഹേശ്വരൻ
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിയുടെ ഭാര്യ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ മൊഴി നൽകാൻ എത്തി. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങൾ അറിയാനായി ഇഡി ആവശ്യപ്പെട്ടത് പ്രകാരമാണ് ഷാജിയുടെ ഭാര്യ മൊഴി കൊടുക്കാൻ എത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്ലസ് ടു കോഴ പരാതിയിൽ പി എസ് സി മുൻ അംഗവും ലീഗ് നേതാവുമായ ടിടി ഇസ്മയിലിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ദീർഘനേരത്തെ ചോദ്യം ചെയ്യലിലൂടെയാണ് കോഴിക്കോട് സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ ഇസ്മയിലിന്റെ മൊഴിയെടുത്തത്.
കോഴിക്കോട് നഗരസഭയിൽ നിന്നും നേരത്തെ തന്നെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ ഇഡി ശേഖരിച്ചിരുന്നു. മൂന്നു പേർ ചേർന്നാണ് ഭൂമി വാങ്ങിയെങ്കിലും വീട് നിർമ്മിച്ചത് ഷാജി ആണെന്നും ഇസ്മയിൽ മൊഴി നൽകി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എല്ലാ രേഖകളും കൈമാറിയെന്നും ഇസ്മയിൽ വ്യക്തമാക്കി.






