കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ്; 6853 രോഗമുക്തി

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 5440 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6853 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ്-19 മൂലം 24 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം, ആഴൂര്, കൊല്ലം ആയൂര്‍, ആലപ്പുഴ കൃഷ്ണപുരം, കടക്കറപ്പള്ളി, മാവേലിക്കര, എറണാകുളം മൂവാറ്റുപുഴ, തൃശൂര്‍ കേച്ചേരി, മഴുവാഞ്ചേരി, പൂങ്കുന്നം, പറളം, ഇരിങ്ങാലക്കുട, കോടന്നൂര്‍, കടപ്പുറം, വെള്ളറ്റനൂര് വെള്ളാറ്റഞ്ഞൂര്, കുന്നമംഗലം, മലപ്പുറം എറാമംഗലം, ഒതായി, എടക്കര, വയനാട് പൊഴുതന, കണ്ണൂര്‍ പാനൂര്‍, പേരാവൂര്‍, കുറുവ, എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1692 ആയി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എറണാകുളം 644, തൃശൂര് 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലതിരിച്ചുള്ള രോഗ ബാധ സ്ഥിരീകരിച്ചത്.