തൃക്കലങ്ങോട് പഞ്ചായത്തിലെ സിപിഎം അഴിമതി ഭരണം മാറ്റാനുറച്ച് ആമയൂര്‍ യുഡിഎഫ് പ്രവാസി കൂട്ടായ്മ

♠ ജെ.പി
ജിദ്ദ: നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനു വേണ്ടി ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യുഡിഎഫ് ആമയൂര്‍ ജിദ്ദ പ്രവാസി കൂട്ടായ്മ തീരുമാനിച്ചു. ഷറഫിയ്യയില്‍ നടന്ന കണ്‍വെന്‍ഷന്‍ ഷംസീര്‍ മണ്ണിശ്ശേരി ഉത്ഘാടനം ചെയ്തു.
ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള നാലര വര്‍ഷക്കാലത്തെ കേരള ഭരണം എല്ലാ രംഗത്തും ദയനീയ പരാജയമാണ്. കോവിഡിന്റെ മറവില്‍ ധൂര്‍ത്തും അഴിമതിയും മൂടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരം ഉയര്‍ന്നു വരുമെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ പ്രചാരണങ്ങള്‍ നടത്തി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉത്തരേന്ത്യയെപോലും നാണിപ്പിക്കുന്ന വിധം സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെയും ആഗോള കണ്‍സള്‍ട്ടന്‍സി കുത്തക ഏജന്‍സികളുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ മാറിയെന്നും യോഗം കുറ്റപ്പെടുത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തൃക്കലങ്ങോട് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സിപിഎം ഭരണത്തില്‍ ലൈഫ് സമുച്ചയത്തിന് കുതിരാടം കൂവപ്രയില്‍ ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതി നടന്നു. തൊട്ടു മുമ്പുള്ള യുഡിഎഫ് ഭരണത്തില്‍ 982 വീടുകള്‍ നല്‍കിയപ്പോള്‍ സിപിഎം ഭരണത്തില്‍ 2800 അപേക്ഷകര്‍ ഉണ്ടായിട്ടും വെറും 81 വീടുകള്‍ മാത്രമാണ് നല്‍കാന്‍ സാധിച്ചത് എന്നും യോഗം വിലയിരുത്തി.
വികസന മുരടിപ്പും അഴിമതിയും നിറഞ്ഞ സിപിഎം പഞ്ചായത്ത് ഭരണം അവസാനിപ്പിക്കാന്‍ തൃക്കലങ്ങോട് പഞ്ചായത്തിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ ബിസിനസ് സംരംഭകനും, ലോക്ക് ഡൗണ്‍ കാലത്ത് ജിദ്ധയിലും നാട്ടിലും ആയിരക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തത് അടക്കമുള്ള ശ്രദ്ധേയമായ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്ത എംകെ അബ്ദുല്‍സലാം ഹൈദറിനെയും ജിദ്ദയില്‍ ആതുര സേവന രംഗത്തെ നിറസാത്തിധ്യം ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ വിപി മുഹമ്മദലിയെയും ആദരിച്ചു.
ആമയൂര്‍ ഒന്ന്, രണ്ട് വാര്‍ഡുകളിലെക്കുള്ള സൗദിയിലെ യുഡിഎഫ് പ്രചാരണ പരിപാടികളുടെ ഔദ്യോഗീക ഉദ്ഘാടനവും നടന്നു. നാട്യങ്ങളില്ലാത്ത നന്മയുടെ രാഷ്ട്രീയം നാടിനു സമര്‍പ്പിച്ച് സേവന പാതയില്‍ നേരിന്റെ തേര് തെളിച്ച യുഡിഎഫിന്റെ ഉജജ്വല പ്രതിഭയും വികസനവും കരുതലുമായി കഴിഞ്ഞ അഞ്ചു വര്‍ഷം ഒന്നാം വാര്‍ഡില്‍ തുല്യതയില്ലാത്ത വികസനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മഞ്ജുഷയെയും രണ്ടാം വാര്‍ഡിന്റെ തുടര്‍ വികസനത്തിന് സാന്ത്വനവും സേവനവും സമംചാലിച്ച് സമകാലിക രാഷ്ട്രീയത്തില്‍ ഇതിഹാസ ചരിത്രം എഴുതി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സഹയാത്രിക ജമീല റസാഖിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ഫണ്ടിലേക്കുള്ള തുക എംകെ സലാം ഹൈദറില്‍ നിന്നും പ്രസിഡന്റ് താഹിര്‍ ആമയൂര്‍ ഏറ്റുവാങ്ങി. താഹിര്‍ ആമയൂരിന്റെ അധ്യക്ഷത വഹിച്ചു. ഇല്യാസ് ആമയൂര്‍, ഉമ്മര്‍ എംകെ, അബ്ദുറഹ്‌മാന്‍ വടക്കേക്കണ്ടി, അബ്ദുള്ളക്കുട്ടി കൊട്ടേക്കോടന്‍, ഷഫിന്‍ മണ്ണിശ്ശേരി എന്നിവര്‍ സംസാരിച്ചു. നാസര്‍ മൂത്തോടന്‍ സ്വാഗതവും റാഷിദ് ആമയൂര്‍ നന്ദിയും പറഞ്ഞു.






