എം സി ഖമറുദ്ദീന്റെ അറസ്റ്റ് അന്യായം: പി കെ കുഞ്ഞാലിക്കുട്ടി

♠ ഹരിത ഉമാമഹേശ്വരന്‍
കോഴിക്കോട്: എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. അറസ്റ്റിലായ എം സി ഖമറുദ്ദീനെതിരെ നടപടിയില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനുള്ള രാഷ്ട്രീയ നടപടിയാണെന്നുമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിനു ശേഷം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. നിക്ഷേപമായി സ്വീകരിച്ച പണം മുഴുവനായി തിരിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാടെന്നും എന്നാല്‍ അറസ്റ്റ് അസാധാരണമാണെന്നും കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി.






