ട്രഷറി തട്ടിപ്പു കേസ് പ്രതിക്ക് ജാമ്യം

♠ ഹരിത ഉമാമഹേശ്വരൻ

തിരുവനന്തപുരം: പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാൽ ട്രഷറി തട്ടിപ്പു കേസിലെ പ്രതി ബിജുവിനു  ജാമ്യം ലഭിച്ചത് വിവാദമാകുന്നു. ട്രഷറിയി ൽ ട്രഷറിയിലെ ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം പൊലീസ് നൽകിയില്ല. ഇതിനാൽ പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്തു. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് തുടക്കം മുതൽ പിഴച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആഗസ്റ്റ് മൂന്നിനായിരുന്നു ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂർ ട്രഷറിയിൽ കൂടാതെ ബിജുലാൽ ജോലി ചെയ്ത് മറ്റു ട്രഷറികളിൽ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. സോഫ്റ്റ്‌വെയറിലെ പിഴവ് ഉൾപ്പെടെ അന്വേഷണം ഉന്നതലത്തിലേക്ക് നീങ്ങും എന്നതിനാൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. മജിസ്ട്രേറ്റ് കോടതി ഒരു പ്രാവശ്യവും സെക്ഷൻസ് കോടതി രണ്ടു പ്രാവശ്യവും ബിജു ലാലിന്റെ ജാമ്യം നിഷേധിച്ചു.

90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ ബിജുലാലിന് സ്വാഭാവിക ജാമ്യം ലഭിച്ചു. തട്ടിപ്പുകേസിൽ പിടികൂടിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് അല്ലാതെ മറ്റു നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഫോറെൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെ ശാസ്ട്രീയ തെളിവുകൾ ലഭിക്കേണ്ടത് ഉള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത്  എന്നാണ് പൊലീസിന്റെ വിശദീകരണം.