പത്താം ദിവസവും ഇഡിക്ക് മുന്നിൽ ബിനീഷ് കോടിയേരി

♠ ഹരിത ഉമാമഹേശ്വരൻ
ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ തുടർച്ചയായ പത്താം ദിവസത്തിലേക്ക്. റെയ്ഡ് നടത്തി ശേഖരിച്ച ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇഡി ഉദ്യോഗസ്ഥർ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇയാൾക്കെതിരെയുള്ള കേസ് അന്വേഷണം കേരളത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഇദ്ദേഹം നേരിട്ട് നിയന്ത്രിച്ച് അഞ്ച് കമ്പനികളെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടത്തേണ്ടത് എന്നും ഇഡി വ്യക്തമാക്കി. ബുധനാഴ്ചവരെയാണ് ബിനീഷിനെ ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ അടക്കമുള്ള കാര്യങ്ങൾ അന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.
ഇതിനിടെ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു എങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കിയില്ലെന്ന് ഇഡി അറിയിച്ചപ്പോൾ എൻസിബി അപേക്ഷ പിൻവലിക്കുകയായിരുന്നു.






