കൂത്തുപറമ്പ് സുന്നി മഹൽ ഉദ്ഘാടനം 9 ന്

തലശ്ശേരി: കൂത്തുപറമ്പ് സുന്നി മഹൽ ഉദ്ഘാടനം 9 ന് വൈകിട്ട് 4 മണിക്ക് സമസ്ത കൂത്തുപറമ്പ് മേഖ ആസ്ഥാനത്ത് നടക്കുമെന്ന് മഹൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകങ്ങളുടെ പ്രവർത്തനം കൂത്തുപറമ്പ് മേഖലയിൽ ഏകോപിപ്പിക്കുക, സമുദായവും ന്യൂനപക്ഷ വിഭാഗവും നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളിൽ ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് മഹൽ പ്രവർത്തനം ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നരവൂർ റോഡിനു സമീപം ആരംഭിക്കുന്ന മഹലിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പരിപാടിയിൽ ഇബ്രാഹിം ബാഖവി, അബ്ദുസമദ് മുട്ടം, അബ്ദുന്നാസർ ഫൈസി, അബ്ദുൾ ബാഖി തുടങ്ങിയവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സിപി നൂറുദ്ദീൻ, ജുനൈദ്, ഹാഷിസ് സഹീർ, ദാവൂദ് പിഎം പങ്കെടുത്തു.