തലശ്ശേരി യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി

തലശ്ശേരി: തലശ്ശേരി യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി യുഡിഎഫിന്റെ പ്രവർത്തനം ഏറെ അടുക്കും ചിട്ടയോടെയുമാണ് പൂർത്തീകരിച്ചിട്ടുള്ളത്. കാലാകാലമായി എൽഡിഎഫ് ഭരണം നടത്തുന്ന മുൻസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും വികസന മുരടിപ്പ് ജനങ്ങളിൽ തുറന്നുകാട്ടാൻ യോഗം തീരുമാനിച്ചു. വി രാധാകൃഷ്ണൻ വിഎൻ ജയരാജ്, അഡ്വ. കെഎ ലത്തീഫ്, അഡ്വ. പിവി സൈനുദ്ദീൻ, എകെ അബൂട്ടി ഹാജി, വിസി പ്രസാദ്, എംപി അരവിന്ദാക്ഷൻ, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. സിടി സജിത്ത് സ്വാഗതം പറഞ്ഞു.






