അനുസ്മരിച്ചു

തലശ്ശേരി: സാമൂഹ്യ കലാസാംസ്കാരിക പ്രവർത്തകനായിരുന്ന എംപി ആബൂട്ടി ഹാജിയെ മാപ്പിള കലാ കേന്ദ്രവും ജാസ് മ്യൂസിക്സും സംയുക്തമായി അനുസ്മരിച്ചു. ജാസ്സിൽ ചേർന്ന അനുസ്മരണ യോഗം പ്രൊഫ. എപി സുബൈർ ഉദ്ഘാടനം ചെയ്തു.അനുരാഗ് മാക്കുനി അധ്യക്ഷത വഹിച്ചു. കെ ശിവദാസൻ, നൗഷാദ് മാണിക്കോത്ത്, ഷംസു കക്കോട്ട് തുടങ്ങിയവർ സംസാരിച്ചു. ജാഫർ ജാസ് സ്വാഗതവും സി കെ ലത്തീഫ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






