ഇന്ന് സൗദിയില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 64 പേരില്‍

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന നഗരിയായ റിയാദിലാണ്. 64 പേരിലാണ് റിയാദില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. മദീന 43, ജിദ്ദ 41, മക്ക 27, ഹായില്‍ 23, യാമ്പു 20, വാദി ദവാസിര്‍ 16, ഖമീസ് മുഷൈത്ത് 12, ദമ്മാം 10 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,50,229 ആയിട്ടുണ്ട്. കോവിഡ് മൂലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5525 പേരുമാണ്.
433 പേരാണ് കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,36,966 ആയിട്ടുണ്ട്.
സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7738 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 758 പേര്‍ അത്യാസന്ന നിലയിലുമാണ്.






