പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: തദ്ദേശപ്പോരിന് തയ്യാറെടുത്ത് മുന്നണികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വ്യത്യസ്തമായ പ്രചരണ പരിപാടികള്‍ എങ്ങിനെ എന്നുള്ളതില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ സജീവ ചര്‍ച്ച തുടങ്ങി.

ഒരു മാസം മാത്രമാണ് പോളിംഗ് ദിനത്തിലേക്ക് ബാക്കിയുള്ളത്. അതിനാല്‍ എത്രയും വേഗം സ്ഥാനാര്‍ഥിനിര്‍ണ്ണയം പൂര്‍ത്തിയാക്കുകയാണ് പാര്‍ട്ടി നേരിടുന്ന ആദ്യ വെല്ലുവിളി. നവംബര്‍ 19 വരെ പത്രിക സമര്‍പ്പിക്കാം. നിയമസഭ തിരഞ്ഞെടുപ്പിലെ റിഹേഴ്‌സല്‍ ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിക്ക ജില്ലകളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകേണ്ടത് എങ്ങനെയെന്നും തീരുമാനിക്കും.