ബിലീവേഴ്‌സ് ചര്‍ച്ച് പണമിടപാട് കള്ളപ്പണം വെളുപ്പിക്കല്‍ ഇഡി അന്വേഷിക്കും

♠ ലക്ഷ്മി എ.വി
പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ച് പണമിടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കഴിഞ്ഞ 48 മണിക്കൂറിനിടെ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത എട്ട് കോടിയോളം രൂപയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നതിനാലാണ് പുതിയ നീക്കം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബിലീവേഴ്‌സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ 6000 കോടിയോളം രൂപ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായും രാഷ്ട്രീയ നേതാക്കള്‍ക്കും അതോടൊപ്പം സാമ്പത്തിക ലാഭമുണ്ടാക്കിയതായും ആദായ നികുതി വകുപ്പില്‍ നിന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡില്‍ ലഭിച്ചിരുന്നു.