സർക്കാർ, സിപിഎം: തിരക്കിട്ട ചർച്ചകളിൽ

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം : പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കോടിയേരിയും പിണറായിയും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം എകെജി സെന്ററിൽ ഒത്തുചേർന്ന് ചർച്ച തുടങ്ങി. ബിനീഷിന്റെ വീട്ടിൽ നടന്ന ഇ ഡി പരിശോധന മനുഷ്യാവകാശം പോലും ലംഘിക്കുന്ന വിധത്തിൽ ആണെന്നും സിപിഎം വിലയിരുത്തി. ഇത് കൊണ്ട് കുടിയാണ് ബിനീഷിന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസും ബാലാവകാശ കമ്മീഷനും ഇടപെട്ടത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സർക്കാരിന്റെ വിവിധ പദ്ധതികളിലും അന്വേഷണം അവർ തുടങ്ങി വച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് സർക്കാരും സിപിഎമ്മും വിലയിരുത്തുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നുണ്ട്.
സംസ്ഥാന നേതൃയോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ നടത്തുകയാണ്. മകനെ രക്ഷിക്കന്നോ സഹായിക്കാനോ താൻ ഉണ്ടാകില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. കേസ് അന്നത്തേക്കാൾ കൂടുതൽ ഇന്ന് രൂക്ഷമായി. ഇദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നം ഉണ്ടെന്നും അതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം തൽക്കാലം അവധി എടുക്കും എന്നും സൂചനയുണ്ട്. രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാൻ ഉള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിന് ഇപ്പോൾ ഇല്ല. ഒന്നുകിൽ രോഗം മാറുന്നവരെ പാർട്ടിയെ നയിക്കാൻ അദ്ദേഹം തയ്യാറാകണം. അല്ലെകിൽ തത്കാലം അവധിയെടുക്കണം. രണ്ട് ആയാലും കൂടെ നിർത്തിയുള്ള നിലപാടനാണ് സിപിഎം സ്വീകരിച്ചത്.






