അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

♠ ഹരിത ഉമാമഹേശ്വരൻ
മുംബൈ: ആത്മഹത്യാപ്രേരണാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അർണബ് ഗോസ്വാമി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ കുടുംബത്തിന്റെ വാദവും മഹാരാഷ്ട്ര സർക്കാരിന്റെ വാദം കോടതി കേൾക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജാമ്യം അനുവദിക്കണമെന്ന അർണബിന്റെ ആവശ്യം ഇന്ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയാണ് പുന:രന്വേഷണം പൊലീസ് തുടങ്ങിയതെന്നും ഇത് നിയമവിരുദ്ധമാണെന്നു അർണബിന്റെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലുള്ള അർണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കോവിഡ് കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.






