നാടകീയ രംഗങ്ങള്‍ അരങ്ങേറി ബിനീഷിന്റെ വീട്

♠ ഹരിത ഉമാമഹേശ്വര്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ബുധനാഴ്ച രാവിലെ 9.45നാണ് പരിശോധന ആരംഭിച്ചത്. എന്നാല്‍ ഇത് അവസാനിച്ചത് വ്യാഴാഴ്ച 10.45 കൂടിയാണ്. 12 ഇ ഡി ഉദ്യോഗസ്ഥരാണ് ബിനീഷിന്റെ വീട്ടില്‍ തങ്ങിയത്. ഭാര്യയും മകളും അമ്മയുമാണ് വീട്ടില്‍ ഉണ്ടായത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച കുടുംബാംഗങ്ങള്‍ ഇ ഡി ക്കെതിരെ പൊലീസിലും ബാലാവകാശകമ്മീഷനിലും പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ഇടപെട്ടു. പരിശോധന കഴിഞ്ഞിറങ്ങിയ ഇ ഡി സംഘത്തിന്റെ വാഹനം പൂജപ്പുര പൊലീസ് തടഞ്ഞ് പരാതിയെക്കുറിച്ച് സൂചിപ്പിച്ചു. നിയമപരമായ പരിശോധനയാണ് നടന്നതെന്നും ഇതിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കാമെന്നും ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ഒരു ക്രെഡിറ്റ് കാര്‍ഡ് വീട്ടില്‍ കൊണ്ടുവെച്ച് അവിടുന്ന് കിട്ടിയതായി വരുത്താന്‍ ശ്രമിച്ചുവെന്നും ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു. കാര്‍ഡ് കണ്ടെടുത്തത് ആരും കണ്ടില്ലെന്നും അതുകൊണ്ട് തന്നെ രേഖയില്‍ ഒപ്പിടില്ലെന്നും അവര്‍ അറിയിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് പുറത്തിറങ്ങാന്‍ പോകുന്നില്ലെന്നും ഇനിയും പ്രതിസന്ധിയിലാകും എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അവര്‍ ആരോപിച്ചു.
നേരിട്ടു ആവശ്യപ്പെട്ടും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയില്ലെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു.






