കെ-ഫോണ്‍ ഇ-മൊബിലിറ്റി പദ്ധതികൾ ആരോപണങ്ങൾ ഉന്നയിച്ച് അട്ടിമറിക്കാന് ശ്രമം: മുഖ്യമന്ത്രി

♠ ലക്ഷ്മി എ വി
തിരുവനന്തപുരം: കെ-ഫോണ്‍ ഇ-മൊബിലിറ്റി പദ്ധതികൾ അട്ടിമറിക്കാനായി പ്രതിപക്ഷവും നിക്ഷിപ്ത താല്പര്യക്കാരും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ഇവർ പൊതുസമൂഹത്തില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില കേന്ദ്ര ഏജന്‍സികള്‍ ഇതിനെയൊക്കെ കൂടുപ്പിടിച്ചു ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അതിവേഗത്തിലാണ് ജീവിത ശൈലിയിൽ ഇന്റര്‍നെറ്റ് നമുക്കിടയില്‍ പ്രധാന്യമേറിയ ഒന്നായി സ്ഥാനമുറപ്പിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഓരോ വീട്ടിലും വൈദ്യുതി പോലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ-ഫോണ്‍ പദ്ധതി വിഭാവനം ചെയ്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അതുപോലെ സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു പ്രധാന പദ്ധതിയാണ് ഇ-മൊബിലിറ്റി. വായുമലിനീകരണവും കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്ക്കുന്നതിനു ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായി ഘട്ടംഘട്ടമായി കേരളത്തിലെ പൊതുവാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നത്തിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം അംഗീകരിച്ചിട്ടുണ്ട്. ഈ നയം അനുസരിച്ച് 2025 നകം 3000 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്.സംസ്ഥാനത്തിന്റെ വികസനത്തിനും കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതും, തൊഴിലുകള്‍ സൃഷ്ടിക്കുന്നതുമായ സുപ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. കെ-ഫോണ്‍ എന്ന സുപ്രധാന പദ്ധതിളെ അടക്കം അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






