ആരോപണവുമായി ബിനീഷിന്റെ ഭാര്യ രംഗത്ത്

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കൊണ്ടുപോയത് തന്റെ അമ്മയുടെ ഐഫോൺ മാത്രം. അന്വേഷണസംഘം വീട്ടിൽ നിന്നും മടങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റെനിറ്റ.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വീട്ടിലെ താഴത്തെ മുറി മാത്രമായിരുന്നു ഇഡി പരിശോധിച്ചത്. ഇവിടെ നിന്നും ഒരു ക്രെഡിറ്റ് കാർഡ് മാത്രം ലഭിച്ചു എന്നാണ് ഇഡിയുടെ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്. അത് വായിച്ചു നോക്കിയപ്പോളാണ് മുഹമ്മദ് അനുബിന്റെ ഉടമസ്ഥതയിൽ ഉള്ളതാണന്നറിഞ്ഞത്. അതുകൊണ്ട് അതിൽ ഒപ്പിടാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഒപ്പിടാതെ തങ്ങൾ ഇവിടുന്നു പോകിപോകില്ല എന്നും  ഉദ്യോഗസ്ഥർ പറഞ്ഞു.വീടിനകത്തു ഒറ്റ മുറിയിൽ മാത്രമായിരുന്നു പരിശോധന നടത്തിയത് എന്നും റെനിറ്റ പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് റെയിഡ് അവസാനിച്ചത്.