കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കര്‍ ഇന്ന് കോടതിയിലേക്ക്

♠ ഹരിത ഉമാമഹേശ്വരന്‍

കൊച്ചി: ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ എം ശിവശങ്കറില്‍ നിന്ന് ലഭിച്ച പ്രധാന വിശദാംശങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. അതിനായുള്ള അപേക്ഷയും കോടതിയില്‍ നല്‍കിയേക്കും. ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക് വരുണ്ട്. കൂടാതെ ഡോളര്‍ കടത്തു കേസിലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്.