ബിനീഷിന്റെ ബന്ധുക്കളെ വീട്ടിലേക്ക് കടത്തിവിടാതെ പൊലീസ്

തിരുവനന്തപുരം: റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിനുള്ളിലുള്ള ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിനു മുന്നിലെത്തി. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് എത്തിയത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ അകത്തേക്ക് ആരേയും കടത്തിവിടരുതെന്ന് അറിയിച്ചതായി പറഞ്ഞ് പൊലീസ് ഇവരെ തടഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് പറഞ്ഞിട്ടും ഇവരെ കടത്തിവിട്ടില്ല. പുറത്തെത്തിയ ബന്ധുക്കളെ കാണേണ്ടെന്നു വിട്ടിലുള്ളവര്‍ പറഞ്ഞെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അതു വിശ്വസിക്കാനാവില്ലെന്ന നിലപാടാണു ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു.