യുഎസ് തെരഞ്ഞെടുപ്പ് ഫലം; ലീഡ് ഉയര്‍ത്തി ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണലുകള്‍ തുടങ്ങി ഒരുദിവസം പിന്നിടുമ്പോള്‍ ലീഡ് നില ഉയര്‍ത്തി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍. എന്നാല്‍, ട്രംപ് ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ ജനാധിപത്യ പ്രക്രിയ തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. ആസൂത്രിത അട്ടിമറി നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. അതേസമയം അധികാരം പിടിച്ചുവാങ്ങുവാന്‍ ശ്രമിക്കരുതെന്ന് ട്രംപിനോട് ജോ ബൈഡന്‍ പറഞ്ഞു. അവസാന വോട്ടും എണ്ണുന്നത് വരെ മത്സരം തുടരുമെന്ന് കമല ഹാരിസ് പ്രതികരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അമേരിക്കയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിനരികെ. 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കി. ആറ് വോട്ടുകള്‍ മാത്രമുള്ള നെവാഡയിലും ബൈഡന്‍ തന്നെ മുന്നില്‍. 270 വോട്ടുകളോടെ അധികാരത്തിലെത്താന്‍ സാധ്യത. മിഷിഗണിലും വിസ്‌കോണിസിനിലും കൂടി ബൈഡന്‍ വിജയിച്ചു. ഇനി ആറ് ഇലക്ടറല്‍ വോട്ടുകള്‍ കൂടിയാണ് പ്രസിഡന്റാകുന്നതിന് ബൈഡന് ആവശ്യമായി വന്നിരിക്കുന്നത്. ഓരോ വോട്ടും പ്രധാനമാണെന്നും എന്നാല്‍ ജനാധിപത്യം അട്ടിമറിക്കുവാന്‍ അനുവദിക്കില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.






