സംസ്ഥാനത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8516 പേർക്ക്; 8206 പേർക്ക് രോഗമുക്തി

♠ ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8516 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് എറണാകുളം(1197) തൃശ്ശൂർ(1114) ജില്ലകളിലാണ്. അതോടൊപ്പംഇന്ന് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആണ്.ഇതോടെ ആകെ മരണം 1587 ആയി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് രോഗം സ്ഥിതികരിച്ചവരിൽ 97 പേർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 7473 പേർക്കുമാണ്. 879 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.67 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോൾ നിരീഷണത്തിൽ ഉള്ളത്. 24 മണിക്കൂറിന്നിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്.
10 പുതിയ ഹോട്ട്സ്പോട്ടുകളും ഉണ്ട്. 24 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട്സ്പോട്ടുകളാണുള്ളത്.






