സര്‍ക്കാര്‍ പിന്നില്‍നിന്ന് കുത്തി; അതൃപ്തിയറിയിച്ച് വെള്ളാപ്പള്ളി നടേശന്‍

♠ ഹരിത ഉമാമഹേശ്വരന്‍
ആലപ്പുഴ: മുന്നോക്ക സംവരണം നടപ്പിലാക്കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തി. ഇടത് സര്‍ക്കാറിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നില്‍നിന്ന് കുത്തി എന്ന് ആരോപിച്ചാണ് വിമര്‍ശനം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും ഇത് തിരുത്താന്‍ സര്‍ക്കാറിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. യോഗനാദത്തില്‍ മുഖപ്രസംഗത്തിലാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.






