അര്‍ണബ് ഗോ സ്വാമിയുടെ അറസ്റ്റ്: മാധ്യമ സ്വാതന്ത്ര്യതിനെതിരായ ആക്രമണം

♠ ലക്ഷ്മി എ.വി

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റുചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാരും എഡിറ്റേഴ്‌സ് ഗില്‍ഡും. മഹാരാഷ്ട്ര സിഐഡി ഉദ്യോഗസ്ഥരാണ് രാവിലെ അര്‍ണബിന്റെ വീട്ടിലെത്തിയത്. 2018 ല്‍ അലിഭാഗിലെ ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വെ നായികിന്റെയും മാതാവ് കുമുന്ദ് നായികിന്റെയും മരണവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. തനിക്ക് ലഭിക്കാനുണ്ടായിരുന്ന 5.40 കോടി രൂപ അര്‍ണബും മറ്റു രണ്ടുപേരു നല്‍കിയില്ലെന്നും, അതുകാരണം താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ 2018ല്‍ തന്നെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. അര്‍ണബിനെതിരെ ഉയര്‍ന്ന ആര്‍ടിപി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കുന്നത്.
അര്‍ണബിന്റെ വീട്ടിലെത്തി പൊലീസ് വീട്ടിനകത്ത് വച്ച് തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചുവെന്ന് അര്‍ണബ് ക്യാമറയ്ക്ക് മുമ്പില്‍ പറഞ്ഞു. പൊലീസുകാര്‍ വീട്ടിലുണ്ടായിരുന്ന ക്യാമറകള്‍ പിടിച്ചുവാങ്ങി. അര്‍ണബിനെ അടിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. അഭിഭാഷകനെ വിളിക്കണമെന്ന് അര്‍ണബ് ആവശ്യപ്പെട്ടു. പിന്നീട് റായ്ഗഡ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വെള്ളം കുടിക്കാന്‍ അവസരം ചോദിച്ചെങ്കിലും പൊലീസ് നല്‍കിയില്ലെന്ന് അര്‍ണബിന്റെ ഭാര്യ സമ്യബ്രത റായ് പറഞ്ഞു.

ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച മാധ്യമസംഘടനകളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്. ഞെട്ടലുണ്ടാക്കുന്ന അറസ്‌റ്റെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ നിരവധി കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും’മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണം” എന്ന് വിളിക്കുകയും ചെയ്തു.