തൊഴില്‍ നിയമത്തില്‍ പുതിയ പരിഷ്‌ക്കരണവുമായി സൗദി അറേബ്യ. സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സൗദിയില്‍ നിന്നും പുറത്തുപോകാനാകും.

♠ ജെ.പി

റിയാദ്: സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌ക്കരണ നടപടികള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇത്‌സംബന്ധമായ വിവരം പങ്ക്‌വെച്ചത്. 2021 മാര്‍ച്ച് 14 മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. പുതിയ നിയമമനുസരിച്ച് വിദേശ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ കഴിഞ്ഞാല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തൊഴില്‍ കാലാവധി കഴിഞ്ഞാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ നാടണയാനാകും. അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരുവാനുമാകും. റി എന്‍ട്രി, എക്‌സിറ്റ് റീഎന്‍ട്രി എന്നിവക്ക് തൊഴിലുടമയെ ആശ്രയിക്കേണ്ടതില്ല.