രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്

♠ ഹരിത ഉമാമഹേശ്വരന്‍

മുംബൈ: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. 46,254 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ കേരളത്തിലും ഡല്‍ഹിയിലും ദിനം പ്രതിയുള്ള കേസുകള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ മരണ സംഖ്യ കുറവാണെന്നത് ആശ്വാസം പകരുന്ന ഒന്നാണ്. 24 മണിക്കൂറിനിടെ 46,254 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
5,33,787 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മണിക്കൂറുകളില്‍ കൊവിഡ് മരണങ്ങള്‍ 514 റിപ്പോര്‍ട്ട് ചെയ്‌തെകിലും രാജ്യത്ത് കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവില്ലാതെ തുടരുകയാണ്. 514 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ 1,23,611 ആയി ഉയര്‍ന്നു.

5,33,787 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 53,357 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. 12ലക്ഷം പേര്‍ക്ക് പരിശോധന കഴിഞ്ഞ സാഹചര്യത്തില്‍ 12,09,609 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ നവംബര്‍ 3 ചൊവ്വാഴ്ച 11,29,98,959 സാമ്പിളുകളാണ് പരിശോധിചിരിക്കുന്നത് എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോതില്‍ തുടരുകയാണ്. ഇന്നലെ 6,962 കേസുകളാണ് കേരളത്തില്‍ ഉണ്ടായത്. ചൊവ്വാഴ്ച 6,862 പേര്‍ക്ക് കൊവിഡ് സ്വീകരിച്ചപ്പോള്‍ 8,802 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഇത് ഏറെ ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്. 3,64,745 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്കി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,614 പേരാണ് നിരീഷണത്തില്‍ ഉള്ളത്. ഇതില്‍ 5899 പേര്‍ സമ്പര്‍ക്ക രോഗികള്‍ ആണ്. അതില്‍ 783 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.