ബിനീഷ് കോടിയേരിയുടെ വീട്ടിലും മറ്റ് അഞ്ചു സ്ഥലങ്ങളിലും റെയ്‌ഡ്; കേസ് എടുത്തേക്കുമെന്നു ഇഡി

♠ ലക്ഷ്മി എ.വി
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായ് ബന്ധപെട്ട് ഒരേ സമയം ബിനീഷ് കോടിയേരിയുടെ വീട്ടിലും മറ്റു അഞ്ച് സ്ഥലങ്ങളിലും എട്ട് അംഗ എൻഫോഴ്സ്മെന്റ് ഡയറക്റ്റീവ് (ഇഡി) റെയ്‌ഡ് നടത്തുന്നു. ബിനീഷ് കോടിയേരിയുടെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭന്റെ വീട്, അരുണ്‍ വര്‍ഗീസിന്റെ വീട്, കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ വീട്, അബ്ദുള്‍ ജബ്ബാറിന്റെ വീട്, കാര്‍ പാലസ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇതുവരെ ഇവിടങ്ങളില്‍ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ല, പരിശോധന നടക്കുകയാണെന്ന് ഇഡി പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എൻഫോഴ്സ്മെന്റ് സംഘം വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരികുകയായിരുന്നു. വിവരം അറിയിച്ച് അരമണികൂറിന് ശേഷം കുടുംബാംഗങ്ങൾ എത്തിയാണ് വീട് തുറന്നത്. ഇതിന് പുറമെ ആദായ നികുതി വകുപ്പും ഇടപെടുകളെ പറ്റി അന്വേഷികുന്നുണ്ട്. ഇ ഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിൽ വ്യത്യാസമുള്ളതിനാൽ കേസ് റജിസ്റ്റര് ചെയ്തേക്കും. ഇ ഡിക്ക് കിട്ടിയ വിവരമനുസരിച്ച് തിരുവനന്തപുരത്തുള്ള ബിനിഷിന്റെ ബിസിനസ് സംരംഭങ്ങൾ പലതാണെന്നും അബ്ദുൾ ലത്തീഫ് ബിനാമി യാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.





