അര്‍ണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയില്‍

♠ ഹരിത ഉമാമഹേശ്വരന്‍
മുംബൈ: 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പൊലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പൊലീസ് തിരിച്ചയച്ചു. അര്‍ണബിന്റെ വീടും എല്ലാ പ്രവേശന കവാടങ്ങളും പൊലീസ് തടഞ്ഞു. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റു ഉത്തരവുകളെ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല. പൊലീസ് തന്നെ കയ്യേറ്റം ചെയ്തതായി ഇദ്ദേഹം ആരോപിച്ചു.
ഇദ്ദേഹത്തെ ബലംപ്രയോഗിച്ച് പൊലീസ് വാനില്‍ കയറ്റുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു. പിന്നാലെ മുംബൈ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അര്‍ണബ് രംഗത്തെത്തിയിരുന്നു.






