സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 473 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ മൊത്തം എണ്ണം 3,48,510 ആയിട്ടുണ്ട്.

ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 73 പേരിലാണ്. മക്ക 45, റിയാദ് 40, ജിദ്ദ 37, യാമ്പു 26, ഹായില്‍ 18, ഖമീസ് മുഷൈത്ത് 17, ഹുഫൂഫ് 13, അല്‍മുബാറസ്, ബുറൈദ എന്നിവിടങ്ങളില്‍ 11 വീതം, കൊറിയാത്ത് അല്‍ ഊല 10 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കോവിഡ് മൂലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5456 പേരുമാണ്.

481 പേരാണ് കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,35,153 ആയിട്ടുണ്ട്.

സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7901 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 749 പേര്‍ അത്യാസന്ന നിലയിലുമാണ്.