‘റിസ’ മാപ്പിളപ്പാട്ട് ആല്‍ബം രംഗത്ത് കുരുന്ന് പ്രതിഭ

♠ ഹരിത ഉമാമഹേശ്വരന്‍
തൃക്കരിപ്പൂര്‍: കാസര്‍ക്കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ ഒരു കൊച്ചു വാനമ്പാടിയുണ്ട്. 5 വയസ്സ് മാത്രം പ്രായമുള്ള ഈ മിടുക്കി മലയാളം ആല്‍ബങ്ങളിലൂടെയാണ് ഇതിനകം അറിയപ്പെട്ടു തുടങ്ങിയത്. റിസാ ഫൈസല്‍ എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. കഴിഞ്ഞ ആറ് മാസത്തിനിടെ ‘നെയ്യപ്പം’, ‘മുന്നായിപാലം’, ‘മുട്ടീം തട്ടീം ബീയാത്തു’, ‘ചുന്ദരിയും ചന്ദിരനും’ എന്നിങ്ങനെ 4-ഓളം ആല്‍ബങ്ങളാണ് റിസാ ഫൈസലിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റിസാ ഫൈസലിന്റെ ആല്‍ബങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ലോജിക്ക് മീഡിയ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ‘മുട്ടീം തട്ടീം ബീയാത്തു” എന്ന ആല്‍ബമാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഈ ആല്‍ബം വന്‍ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. ഗാനത്തിന്റെ രചനയും സംഗീതവും സംവിധാനവും ഒരുക്കിയത് ഷുക്കൂര്‍ ഉടുമ്പുന്തലയാണ്. ജിദ്ദയിലെ റഫീഖ് സിഎച്ച്‌ന്റെ സപ്പോര്‍ട്ട് കൂടിയുണ്ട്.
പാട്ടിന്റെ വരികളും സംഗീതവും എന്നതുപോലെ നിഷ്‌ക്കളങ്കയായ ഈ കൊച്ചു മിടുക്കിയുടെ തന്‍മയത്വത്തോടെയുള്ള അഭിനയവും കുട്ടിത്തത്തോടെയുള്ള ശബ്ധവുമാണ് ആല്‍ബം വ്യത്യസ്ഥമാക്കിയിട്ടുള്ളത്. നിരവധിപേര്‍ ഇതിനകം യൂട്യൂബില്‍ ആല്‍ബം കണ്ടുകഴിഞ്ഞു. ദിനേന ഒത്തിരി അഭിനന്ദനങ്ങളാണ് പാട്ടും അഭിനയവും കുസൃതിയും നിറഞ്ഞ ഈ കൊച്ചു കലാകാരിയെതേടിയെത്തുന്നത്.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശികളായ ഫൈസല്‍-ജര്‍ബീനാസ് ദമ്പതികളുടെ മകളാണ് റിസാ ഫൈസല്‍. പിതാവിന് ഗള്‍ഫിലാണ് ജോലി. ദൈവം കനിഞ്ഞനുഗ്രഹിച്ച പാടാനും അഭിനയിക്കുവാനുമുള്ള ഈ കൊച്ചു മിടുക്കിയുടെ കഴിവിനെ തേച്ചു മിനുക്കി എടുക്കുന്നതില്‍ നാട്ടിലുള്ള ഉമ്മ ജര്‍ബീനാസ് ഫൈസലിന് വലിയ പങ്കുണ്ട്. അക്ഷരങ്ങള്‍ കൂട്ടിവായിച്ചു തുടങ്ങുന്ന ഒരു കൊച്ചകുട്ടി എന്നതുകൊണ്ടുതന്നെ ചെറുതായി പാട്ടുപാടാന്‍ കഴിവുള്ള ഉമ്മ ജര്‍ബീനാസിന്റെ പ്രോത്‌സാഹനം ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ പുരസ്‌ക്കാരം റിസാ ഫൈസലിന് ലഭിച്ചിട്ടുണ്ട്. വേറേവാം ഒട്ടനവധി അംഗികാരങ്ങള്‍ റികയെ തേടിഎത്തിയിട്ടുണ്ട്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്‌കൂളിലെ ഒന്നാം ക്ലാസ്സുകാരിക്ക് ലോകത്താകമാനം ഫാന്‍സുകള്‍ കൂടിയിരിക്കുകയാണ്. മാതാപിതാക്കളുടെ അനുഗ്രഹത്തോട്കൂടി ഇനിയും ഒരുപാട് പാട്ടുകള്‍ പാടണമെന്നാണ് റിസയുടെ മോഹം.
റിസാ ഫൈസല്‍ എന്ന കൊച്ചുമിടുക്കി, അവളുടെ കഴിവുകളുമായി പാട്ടുകളും ആല്‍ബങ്ങളും ഇഷ്ടപ്പെടുന്നവരുടെ മുമ്പിലാണിപ്പോള്‍. ഇനിയും ഈ രംഗത്ത് മുന്നേറാന്‍ റിസക്ക് കലാകാരന്‍മാരെ പ്രോത്‌സാഹിപ്പിക്കുന്നവരുടെ അകമഴിഞ്ഞ പിന്തുണയാണ് ആവശ്യം.






