കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

♠ ഹരിത ഉമാമഹേശ്വരന്‍

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പൊതുവേ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുനത്തിനെരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തുടക്കത്തില്‍ അന്വേഷണം അതിന്‍േറതായ നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നും പിന്നീടുണ്ടായ ചില ഇടപെടലുക്കല്‍ അന്വേഷണം സംശയമുണര്‍ത്തുന്ന തരത്തിലായിരുന്നു. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണെന്നും എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സുള്ള ഒന്നായിരിക്കണം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അന്വേഷണം ആരംഭിച്ചത് അതിന്റെ പേരില്‍ ലൈഫ്മിഷന്‍, ഇലക്ര്ടിക് വെഹിക്കിള്‍നയം എന്നിവയെല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണങ്ങള്‍ പൊതുമണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടതായോ ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായോ വന്നേക്കാം എന്നും എന്നാല്‍ അതിനൊക്കെ ഏജന്‍സികള്‍ക്ക് പരിധികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആകണമെന്നില്ല. അല്ലാതെ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. സംസ്ഥാന സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഭരണഘടനയെ അനുസരിക്കണം.

സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈകടത്തല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.