ഇന്ന് സൗദിയില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍

ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 72 പേരിലാണ്. മക്ക 49, റിയാദില്‍ 37, യാമ്പു 22, ജിദ്ദ 18, ഹുഫൂഫ് 15, അറാര്‍ 9 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ മൊത്തം എണ്ണം 3,48037 ആയിട്ടുണ്ട്. കോവിഡ് മൂലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 17 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5437 പേരുമാണ്.
436 പേരാണ് കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,34,672 ആയിട്ടുണ്ട്.
സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7928 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 755 പേര്‍ അത്യാസന്ന നിലയിലുമാണ്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 72 പേരിലാണ്. മക്ക 49, റിയാദില്‍ 37, യാമ്പു 22, ജിദ്ദ 18, ഹുഫൂഫ് 15, അറാര്‍ 9 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






