വിദേശത്തുനിന്നും ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തികുടങ്ങി

ജിദ്ദ: ക്രമേണയായി ഉംറയും മദീന സിയാറയും പുനരാരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ ഇന്നു മുതല്‍ സൗദിയിലെത്തി തുടങ്ങി.
കൊറോണ വൈറസ് തടയുന്നതിനുള്ള ആരോഗ്യ നടപടിക്രമങ്ങളും മുന്‍കരുതലുകളും അനുസരിച്ച് പാക്കിസ്ഥാനില്‍നിന്നുള്ള ആദ്യ ബാച്ച് തീര്‍ഥാടകരെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ഹജജ്, ഉംറ മന്ത്രാലയം സ്വീകരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇന്ന് ആരംഭിച്ച മൂന്നാം ഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ നിര്‍വ്വഹിക്കുവാന്‍ അനുവാദമുള്ളത്. അതോടൊപ്പം 60,000 പേര്‍ക്ക് വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും 19,500 പേര്‍ക്ക് മദീനയില്‍ മസ്ജിദുന്നബവിയില്‍ സിയാറത്തിനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും ഉനുവദിക്കും.

പുതുതായി വിമാനത്താവളത്തില്‍ ആരംഭിച്ച ഹജ്, ഉംറ മന്ത്രാലയ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്.