മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൊറോണമൂലം മരിച്ചവരും അത്യാസന്ന നിലയിലുള്ളവരും കുറവ്: സൗദി ആരോഗ്യ മന്ത്രാലയം

♠ ജെ.പി
റിയാദ്: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൊറോണമൂലം മരിച്ചവരുടെയും അത്യാസന്ന നിലയിലുള്ളവരുടെയും എണ്ണം കുറവാണെന്ന് സൗദി ആരോഗ്യമന്ത്രാലയം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചികിത്‌സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 8000 ആയി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 771 പേര്‍ അത്യാസന്ന നിലയിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 374 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം റിപ്പോര്‍ട്ട് ചെയ്ത മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,47,656. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മുക്തര്‍ 394. ആകെ രോഗമുക്തി നേടിയരുടെ എണ്ണം 3,34,236.
കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 18 പേര്‍. ആകെ മരണസംഖ്യ 5420. ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 85 പേര്‍. റിയാദില്‍ 48, യാമ്പു 32, മക്ക 17, ഹായില്‍, ജിദ്ദ എന്നിവിടങ്ങളില്‍ 13 വീതം, വാദി അല്‍ ഫറ, തബൂക്ക് എന്നിവിടങ്ങളില്‍ 12 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






