സൗദിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗമുക്തര്‍

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവത്തേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗമുക്തര്‍. വെള്ളിയാഴ്ചത്തേക്കാള്‍ 4 പേരിലാണ് ഇന്ന് കൂടുതലായി കൊവിഡ് രോഗ മുക്തി രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 433 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,33,842 ആയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചികിത്‌സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8038 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 776 പേര്‍ അത്യാസന്ന നിലയിലുമാണ്.
ഇന്ന് 402 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധികരുടെ എണ്ണം 3,47282 ആയിട്ടുണ്ട്. കോവിഡ് മുലം മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19 പേര്‍. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5402 പേരുമാണ്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയില്‍ 59 പേരിലാണ്. റിയാദില്‍ 44, ഹായില്‍ 33, മക്ക 32, യാമ്പു 24, ഖമീസ് മുഷൈത്ത് 17, അല്‍ മുബാറസ് 13, ജിദ്ദ 12, ബുനൈദ, ഉനൈസ എന്നിവിടങ്ങളില്‍ 10 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






