ആഹാരം കഴിക്കാതെ ഉത്തരം നൽകാതെ ശിവശങ്കർ; ഇ ഡി കടുത്ത നടപടിയിലേക്ക്

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മനസ്സ് തുറക്കാതെ എം ശിവശങ്കർ കസ്റ്റഡിയിൽ രണ്ടാം ദിവസം പിന്നിട്ടു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ മാത്രമേ ചോദ്യം ചെയ്യുൻ പാടുള്ളു എന്നാണ് കോടതിയുടെ നിർദ്ദേശം. നവംബർ 5 വരെയാണ് ശിവശങ്കറിനെനെ കസ്റ്റഡിയിലെടുത്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കസ്റ്റഡിയിലെടുത്ത ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ച് ശിവശങ്കർ അന്വേഷണ സംഘത്തെ സമ്മർദത്തിലക്കി. ഇതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു. ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ശിവശങ്കറിന്റെ ബിനാമി നിക്ഷേപം എന്ന് സംശയിക്കുന്ന ഏത് സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.






