പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

കട്ടപ്പന: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 17 വയസ്സുള്ള ദളിത് പെൺകുട്ടി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒക്ടോബർ 24ന് രാവിലെയാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയുടെ വീട്ടുകാർ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുൻപാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക