കൊവിഡ് വാക്സിൻ പരീക്ഷണം കുട്ടികളിലേക്ക്

♠ ഹരിത ഉമാമഹേശ്വരന്‍
വാഷിംഗ്ടൺ: കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് രാജ്യങ്ങൾ. 60,000ത്തോളം സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കഴിഞ്ഞ സെപ്തംബറിൽ കമ്പനി വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചുവെങ്കിലും പിന്നീട് നിർത്തിവെച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മരുന്ന് പരീക്ഷണവുമായി രംഗത്തുണ്ട്. പരീക്ഷണങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
2021ആദ്യത്തോടെയാകും വാക്സിൻ എത്തുക എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പുനൽകാൻ ഗവേഷകർക്കോ മരുന്ന് കമ്പനികൾക്കോ സാധിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ 12നും 18നും ഇടയിലുള്ളവരിലാണ് മരുന്ന് പരീക്ഷികുക എന്നാണ് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചത്. ഇതോടെ വാക്സിൻ പരീക്ഷണം പുതിയ ഘട്ടങ്ങളിലേക്ക് കിടക്കുകയാണെന്ന് ഇവർ വ്യക്തമാക്കി.
12 വയസ്സു മുതൽ 18 വയസ്സുയുള്ളവരിൽ വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നതിന് പിന്നാലെ കുട്ടികളിലും കൊവിഡ് വാക്സിൻ പരീക്ഷിക്കുമെന്ന് ജോൺസൺ വ്യക്തമാക്കി. കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾക്ക് അതീവമായ പ്രാധാന്യം ആവശ്യമാണ് എന്നും വ്യക്തമക്കിട്ടുണ്ട്.






