വിവിധ കമ്മറ്റികൾ ഇന്ദിരാജി രക്തസാക്ഷിത്വദിനം ആചരിച്ചു

എരഞ്ഞോളി: ഇന്ദിരാജിയുടെ 36 ആമത് രക്‌തസാക്ഷിത്വ ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സജീവ്മാറോളി ഉദ്ഘടനം ചെയ്തു. എകെ സുരേഷ് ബാബു അദ്യക്ഷത വഹിച്ചു. എംപി സുധീർ ബാബു, എംഎകെ പ്രദീപ്, കെജി ഗിരീഷ്, ശ്രീദത് എ, കണ്ട്യൻ മധുസൂദനൻ, പ്രദീപൻ കെ, ജിബിന വാസു തുടങ്ങിയവർ സംസാരിച്ചു.
ചമ്പാട് : പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പാട് അരയാക്കൂലിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് സെക്രട്ടറി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിപി പ്രേമനാഥൻ അധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനക്ക് ഇപി മുരളീധരൻ, വിഷ്ണു നാരായണൻ, എം സജീവൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇല്ലത്ത് താഴെ: ഇന്ദിരാജി മുപ്പത്തി ആറാം രക്തസാക്ഷിത്വ ദിനം തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇല്ലത്ത് താഴയിൽ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ഇവി ജയകൃഷ്ണൻ അ ദ്ധ്യക്ഷത വഹിച്ചു.
അനുസ്മരണ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി പിവി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡണ്ട് പിഎൻ പങ്കജാക്ഷൻ പ്രസംഗിച്ചു. കെ ഗോപാലൻ, ആർ രാജൻ, കെപി ഹരീഷ് കുമാർ, ബി ബാലൻ, തുണ്ടിക്കണ്ടി വിത്രൻ എന്നിവർ നേതൃത്വം നൽകി. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടന്നു. പിഎൻ സുരേഷ് സ്വാഗതവും കെ ശിവപ്രസാദ് നന്ദിയും പറഞ്ഞു.
കൊളശ്ശേരി: ഇന്ദിരാജി രക്തസാക്ഷിത്വ ദിനം തലശ്ശേരി നോർത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളശ്ശേരിയിൽ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് കെഇ പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറി എംപി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ സുരേഷ് ബാബു, കെ ശിവദാസൻ, കെ ഷൺമുഖൻ എന്നിവർ സംബന്ധിച്ചു.
മനേക്കര: കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി മനേക്കര പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം വാർഷികം ആചരിച്ചു. ഇന്ദിരാജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ കാട്ടിൽ ചന്ദ്രബാബു വിനോദ് കുമാർ മനത്താനത്ത് പ്രദീപൻ കൂറ്റേരി മഠത്തിൽ ദാമോധരൻ മീത്തലെ കാട്ടിൽ എത്തവർ നേതൃത്വം നല്കി.
കടവത്തൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി നാചരണത്തിൻ്റെ ഭാഗമായി കടവത്തൂർ ടൗണിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെപി സാജു ഉദ്ഘാടനം ചെയ്തു. പ്രാഫ. സിഎച്ച് മൂസ, സിഎൻ പവിത്രൻ, ഇകെ പവിത്രൻ, ഇ സജീവൻ, വിശ്വനാഥൻ പിടി, കെ ശിവൻ പള്ളിക്കണ്ടി, എപി ഫൈസൽ എന്നിവർ നേതൃത്വം നൽകി.






