ഗാസിയബാദില്‍ നാലുവയസ്സുകാരിയെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു

♠ ഹരിത ഉമാമഹേശ്വരന്‍
ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ കരച്ചില്‍ നിര്‍ത്താത്തതില്‍ അരിശംപൂണ്ട പിതാവ്‌നാലു വയസ്സുകാരി മകളെ കഴുത്തുഞെരിച്ചു കൊന്നു. സുല്‍ത്താന്‍പുര്‍ സ്വദേശിയായ വാസുദേവ് ഗുപതയാണ് മകളെ കൊന്നത്.
ഇരുപത് ദിവസം മുമ്പ് വാസുദേവ് ഗുപതയയുമായി വഴക്കിട്ട് ഭാര്യ പണിങ്ങിപോയിരുന്നു. മൂന്നുവയസ്സുള്ള മകനെയുംകൊണ്ടായിരുന്നു ഭാര്യ പോയത്. അതേസമയം ഇവരുടെ നാലു വയസ്സുകാരിയായ മകളെ ഗുപ്തയ്‌ക്കൊപ്പം നിര്‍ത്തിയായിരുന്നു ഭാര്യ പോയിരുന്നത്.
ഭാര്യ ഇളയ കുടിയേയുംകൂട്ടി പോയതിന്‌ശേഷം വാസുദേവ് ഗുപത അസ്വസ്ഥതായിരുന്നു. അമ്മയെ കാണാതെ നിരന്തരം കരഞ്ഞ മകളുടെ കരച്ചില്‍ നിര്‍ത്താന്‍ സാധിക്കാതെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടിയെ കഴുത്തുഞെരിച്ചു വാസുദേവ് ഗുപത കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തുണിയില്‍ പൊതിഞ്ഞ മകളുടെ മൃതദേഹവുമായി ഭാര്യയെതേടി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയില്‍ കറങ്ങി. സംഭവ ദിവസം വൈകുന്നേരം സഹോദരന്‍ വാസുദേവ് ഗുപതയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടില്‍ ആരും ഉണ്ടായിരുനില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ മകളെ കൊന്ന വിവരം ഇയാള്‍ സഹോദരനോട് പറയുന്നത്. ഇതനിഞ്ഞ സഹോരന്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വാസുദേവ് ഗുപതയെ പൊലീസ് അറസറ്റ് ചെയ്യുകയായിരുന്നു.
ഗുപ്ത വര്‍ഷങ്ങളായി കോളനിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ നോയിഡയിലെ ഒരു സ്പായില്‍ലെ ജോലിക്കാരിയാണ്.






